876

whosonline
ഇപ്പോള്‍ 17 പേര്‍ രിസാല സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്നു

അമ്പിളി പിളര്‍ന്ന് കൂടുന്നു

ലേഖനം: കെ അബൂബക്കര്‍
അമ്പിളി പിളര്‍ന്ന് കൂടുന്നു"നിക്കും നാളില്‍ നബി ചൊക്കര്‍ ചന്ദിര  നളയ്ത്തദ് ഇന്ദെ മലയാളമില്‍ നിണ്ടു കണ്ട് അജബിദെണ്ടു കൊണ്ട് യെനവെ തേടിനാടി പദി ചേരമാന്‍ മക്കയില്‍ നബിയുദിത്ത് പെരു മുഅ്ജിസാതും വാര്‍ത്ത പരമാര്‍ത്തമായ് മന്നില്‍ ചോദി കദിര്‍ പോല്‍ പരന്ദക മറിന്ദ് ബേന്ദരും ഒരുക്കമായ്'' ആകാശപ്പരപ്പില്‍ ഒടുങ്ങാത്ത കൌതുകമായി കടന്നുവരാറുള്ള അമ്പിളിയമ്മാവന്‍ ഒരുനാള്‍ ദൈവദൂതരുടെ ദൌത്യത്തിന്റെ സത്യസ്ഥിതി സാക്ഷ്യപ്പെടുത്താനുള്ള ഉപാധിയായിത്തീര്‍ന്നു. അതുവഴി അറബിക്കടലിന്റെ ഇങ്ങേക്കരയില്‍ ഉണ്ടായ അത്ഭുതകരങ്ങളായ സംഭവവികാസങ്ങള്‍ ചുരുക്കി അടക്കിയ വരികളാണ് മുകളിലുദ്ധരിച്ചത്. (മലപ്പുറം പടപ്പാട്ട്, ഇശല്‍ (8) ആദിതന്‍ പിരിശം). 'അക്കാലത്ത് ... Read more

 

അവര്‍ പണിക്കരുടെ മുമ്പില്‍ കുമ്പിടട്ടെ

കാണാപുറം: ശാഹിദ്
അവര്‍ പണിക്കരുടെ മുമ്പില്‍ കുമ്പിടട്ടെമുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളിലെ 'ഷോ ബോയികളായ' (അബ്ദുല്‍ കലാം ആസാദിനെക്കുറിച്ചുള്ള മുഹമ്മദലി ജിന്നയുടെ പ്രയോഗം കടമെടുക്കട്ടെ) മുസ്ലിംനേതാക്കളുടെ ജീവിതനിയോഗം എക്കാലത്തും ദാസ്യത്തിന്റെതായിരുന്നു. അബ്ദുന്നാസര്‍മഅ്ദനിയെക്കുറിച്ച് നാറിയ നാലു തെറിവാക്കുകള്‍ കേരളത്തിലെ കോണ്‍ഗ്രസിന് വച്ചുകാച്ചണമെങ്കില്‍ ആ ദൌത്യം ഏല്‍പിക്കുക എം എം ഹസനെയോ എം ഐ ഷാനവാസിനെയോ തലേക്കുന്നില്‍ ബഷീറിനെയോ ആയിരിക്കും. മുള്ളുകൊണ്ട് മുള്ളെടുക്കുന്ന തങ്ങളുടെ ചാണക്യസൂത്രം മണ്ടന്‍ മാപ്പിളമാര്‍ക്ക് മനസ്സിലാവൂല എന്നാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമൊക്കെ വിചാരിക്കുന്നുണ്ടാവുക. മുസ്ലിംസമുദായത്തിന് ഹിതകരമല്ലാത്തത് മുസ്ലിംകളെക്കൊണ് ... Read more

 

കൂച്ചുവിലങ്ങ്: ഇസ്രായേലിലെ മീഡിയ സെന്‍സര്‍ഷിപ്പിനെക്കുറിച്ച്

കവര്‍: കെ സി ശൈജല്‍
കൂച്ചുവിലങ്ങ്:   ഇസ്രായേലിലെ മീഡിയ സെന്‍സര്‍ഷിപ്പിനെക്കുറിച്ച്ആരാന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും വീട്ടുകാരെ ആട്ടിപ്പുറത്താക്കി അവിടെ താമസമുറപ്പിക്കുകയും പുറമ്പോക്കില്‍ കിടന്ന് നിലവിളിക്കുന്ന വീടിന്റെ അവകാശികള്‍ക്ക് നേരെ കരിങ്കല്ലെടുത്തെറിയുകയും ചെയ്യുന്ന തോന്ന്യാസത്തിന് ആധുനിക ജനാധിപത്യ ചരിത്രത്തില്‍ പറയുന്ന അന്തസ്സാരശൂന്യമായ പേരാണ് ഇസ്രയേല്‍ എന്നത്. ജനാധിപത്യബോധമുള്ള ഏതൊരു മനുഷ്യനെയും അലോസരപ്പെടുത്തിക്കൊണ്ട് ഈ നാഗരികതോന്ന്യാസം അറുപതാണ്ടുകള്‍ പിന്നിട്ടുകഴിഞ്ഞു. അഡോള്‍ഫ് ഹിറ്റ്ലറുടെ വംശീയഭ്രാന്തിന്റെ ചെന്തീയില്‍ ഏറ്റവുമധികം കത്തിയെരിഞ്ഞവരാണ് ജൂതസമൂഹം. എന്നാല്‍ സ്വന്തം ചിതയില്‍നിന്ന് അവര്‍ കൊളുത്തിയെടുത്ത തീനാളത്തില്‍ അന്തര്‍ലീനമായിക്കിടക്കുന്ന സയ ... Read more

 

ടോപ്പ്കാപ്പി കൊട്ടാരം: ഉസ്മാനിയ്യാ പ്രതാപത്തിന്റെ തലയെടുപ്പ്

ഇസ്തംബൂള്‍ യാത്ര-2: ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി
ടോപ്പ്കാപ്പി കൊട്ടാരം: ഉസ്മാനിയ്യാ പ്രതാപത്തിന്റെ തലയെടുപ്പ്ഉസ്മാനിയ്യാ ഖിലാഫത്തിന്റെ ചില സ്മാരകങ്ങള്‍ വാസ്തുവിദ്യയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചു. വന്ദ്യവയോധികനായ ആയാ സോഫിയാ മ്യൂസിയം, എഴുന്നു നില്‍ക്കുന്ന സിനാലിനെ പള്ളി, ടോപ്പ്കാപ്പി കൊട്ടാരം... ഇവയില്‍ ഉസ്മാനിയ്യാ അധികാരത്തിന്റെ തലസ്ഥാനകേന്ദ്രം ടോപ്പ്കാപ്പിയായിരുന്നു. ടര്‍ക്കിഷ് ഭാഷയില്‍ 'സറായ്' എന്നാണ് കൊട്ടാരത്തിനു പറയുക. ടോപ്പ്കാപ്പിയിലേക്ക് പ്രവേശിക്കുമ്പോള്‍ ഗതകാലചരിത്രത്തിന്റെ പ്രതാപചിഹ്നങ്ങള്‍ നമ്മെ സ്വീകരിച്ചിരുത്തും. പഴയ സാമ്രാജ്യത്തിന്റെ മൂല്യങ്ങളും അഭിരുചികളും തെളിഞ്ഞുകാണുന്ന ചില മുദ്രകള്‍ കാലാതിപാതത്തില്‍ മാഞ്ഞുപോയെങ്കിലും 600 വര്‍ഷത്തോളം നീണ്ടുനിന്ന ഉസ്മാനിയ്യഭരണത്തിന്റെ 400വര്‍ഷവും ... Read more

 
Gulf Risala

Job Search