April 2010

whosonline
ഇപ്പോള്‍ 25 പേര്‍ രിസാല സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്നു

മെറ്റമോര്‍ഫോസിസ

കവിത: സ്വാലിഹ് ഗുലിസ്താന്‍

കത്തുന്ന കാമം

ആളിപ്പടരുന്ന ക്രോധം

ഒളിച്ചു നില്‍ക്കാന്‍ ഇരുട്ടില്ലാതെ കുഴഞ്ഞു

വെളിച്ചത്തെ പഴിച്ചുകൊണ്ടേയിരുന്നു.

 യവനിക പൊങ്ങുമ്പോള്‍

രഹസ്യതകളുടെ അരങ്ങില്‍

ാദനൃത്തം ചവിട്ടിയൊരു വേതാളം

കൈയില്‍ നാല് തേറ്റകള്‍

ലൂസിഫറുകളുടെ സ്നേഹസമ്മാനം

 

ലഹരി തീരാത്ത പാതിയുറക്കിന്റെ

നവവത്സര ദിനം കഴിഞ്ഞ്

ചേറുപുരണ്ടൊരാള്‍

അഴുക്കുചാലില്‍ നിന്നെഴുന്നേറ്റു

കുഷ്ഠത്തിന്റെ വ്രണങ്ങള്‍ പോലെ

ചരിക്കാന്‍ ശ്രമിച്ചു

വേച്ചു വേച്ചു നടക്കുമ്പോള്‍

കണി കാണുന്നത്

കെണികളുടെ മാറാല

 ഭയങ്ങളുടെ പ്രേതപ്പുരയില്‍

അന്തിയുറങ്ങി വരുന്ന പിശാചിന്

രൂധിരമോഹത്തിന്റെ പാനപ്പാത്രം നീട്ടി

വിരുന്നൂട്ടുന്ന നിമിഷം

അകത്തെ കാട്ടില്‍നിന്ന്

ഒരു ഹിംസ്രമൃഗത്തിന്റെ മുരള്‍ച്ച

അതിഥിയുടെ മുഖത്തപ്പോള്‍

അമര്‍ത്തിപ്പിടിച്ച

ഒരു ചിരി

 

*രൂപാന്തരീകരണം - ചില ആധുനികകാല നോവലുകളില്‍നിന്ന് മനശ്ശാസ്ത്രത്തിലെത്തിയ സംജ്ഞ.