April 2010

whosonline
ഇപ്പോള്‍ 25 പേര്‍ രിസാല സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്നു

സുഖകരം; ഈ ഭൂവാസം

യാസീന്: ‍ഫൈസല്‍ അഹ്സനി രണ്ടത്താണി

സൂറ: യാസീനിലെ 24-ാം സൂക്തത്തില്‍ നിന്നു ഭൂമിയുടെ ഗോളാകൃതി ഗവേഷണം ചെയ്ത ഖുര്‍ആന്‍ ശാസ്ത്ര പണ്ഡിതരുണ്ട്. 'മഴ പെയ്ത്, സസ്യലതാതികള്‍ മുളച്ച് ഭൂമി സുന്ദരിയായി ചമഞ്ഞു നില്‍ക്കുന്നു. ഇനി ആ വിഭവങ്ങളെല്ലാം തങ്ങളുടെ വരുതിയിലാക്കാമെന്ന് ഭൂവാസികള്‍ ധരിച്ചിരിക്കുന്നു. അപ്പോഴാണ് അല്ലാഹുവിന്റെ ശിക്ഷയെത്തുന്നത് രാത്രിയില്‍ അഥവാ പകലില്‍.' രാത്രിയോ പകലോ ശിക്ഷയെത്തുക എന്ന് ശിക്ഷ ഇറക്കുന്ന സ്രഷ്ടാവിന് ഉറപ്പില്ലേ? സംശയമാണോ? ഇല്ല. പിന്നെന്തിന് രാത്രിയോ പകലോ എന്നു പറഞ്ഞു? രണ്ടുമാവാം എന്നത് കൊണ്ടു തന്നെ. ഒരേസമയം രാത്രിയും പകലും ഉണ്ടാകുമോ? അതെ, അതെങ്ങനെ? ഭൂമി ഗോളമായതിനാല്‍. ഇങ്ങനെ പോകുന്നു ഗവേഷണങ്ങള്‍.

മുട്ട പോലെ

ഭൂമിയുടെ ആകൃതി സമ്പൂര്‍ണ ഗോളമാണോ? അല്ല. ഏകദേശം ഒട്ടകപക്ഷിയുടെ മുട്ടയോട് സമാനമായ ആകൃതിയാണത്രെ. ഏലീഹറ ടവമുല എന്നാണ് അതിനെ ഭൂമിശാസ്ത്രജ്ഞര്‍ വ്യവഹരിക്കുന്നത്. ഇതിലേക്ക് നീളുന്ന വല്ല സൂചനകളും ഖുര്‍ആനിലുണ്ടോ? ഖുര്‍ആന്‍ ശാസ്ത്ര പണ്ഡിതരുടെ മറുപടി: അതെ. ഭൂമിയെ അതിനുശേഷം വിശാലമാക്കി എന്ന് സൂറ. നാസിആത് 30ല്‍ പറയുന്നുണ്ട്. വിശാലമാക്കി എന്ന് വിവര്‍ത്തനം ചെയ്തിരിക്കുന്നത് 'ദഹാ' എന്ന പദമാണ്. ദഹാ എന്ന വാക്കിന് 'ഉദ്ഹുവ്വത്' പോലെയാക്കി എന്ന അര്‍ത്ഥമുണ്ടത്രെ. 'ഉദ്വ്വത്' എന്നാല്‍ ഒട്ടകപക്ഷിയുടെ മുട്ട എന്നര്‍ത്ഥം.

ഭൂമിയുടെ പ്രകൃതി

മനുഷ്യനെ വെന്തുരുകാതെയും തണുത്ത് മരവിക്കാതെയും കാക്കുന്ന സൌരയൂഥത്തിലെ ഏകഗ്രഹം ഭൂമിയത്രെ. ഇവിടെ ജീവന്റെ അടിസ്ഥാന ഘടകങ്ങളുണ്ട്. വായുതേടി പോകേണ്ടതില്ല. ജലം സുലഭം. ഭക്ഷണവും റെഡി. സൂര്യപ്രകാശവും പാകത്തിന്. അന്തരീക്ഷത്തിന്റെ രക്ഷാകവചം മാരകമായ വികിരണങ്ങളില്‍നിന്ന് കാക്കുന്നു. ഗുരുത്വാകര്‍ഷണമുള്ളതു കൊണ്ട് ഭൂമിയില്‍ കാലൂന്നി നിര്‍ഭയം നടക്കാനാവുന്നു. മെത്തപോലെ സുഖകരം. തൊട്ടില്‍ പോലെ ശാന്തം. നിരന്തരം ചലിക്കുമ്പോഴും അസ്വസ്ഥതയില്ല. ഗോളമായതിനാല്‍ എത്ര സഞ്ചരിച്ചാലും നിലക്കാത്ത പരപ്പും വിശാതലയും. എല്ലാം ഖുര്‍ആന്‍ മുമ്പെ പറഞ്ഞുവച്ചു.

"നിങ്ങള്‍ക്കു വേണ്ടി അവന്‍ ഭൂമിയെ വിരിപ്പാക്കിത്തന്നു. (അല്‍ ബഖറ 22)

"ഭൂമിയെ നാം തൊട്ടിലാക്കിയല്ലോ(നബിഅന6

"ഭൂമിയെ നിങ്ങള്‍ക്ക് അവന്‍ വിധേയമാക്കി തന്നു. അതിന്റെ ഊടുപാതയിലൂടെ നിങ്ങള്‍ നടക്കുവീന്‍.'' (മുല്‍ക് 15)

"ഭൂമിയെ നാം തീയിട്ടു.'' (അല്‍ ഹിജ്റ 19)

ഈ സൂക്തങ്ങളിലെല്ലാം ഭൂമിയുടെ പ്രകൃതിയാണ് പ്രതിപാദ്യം. ആകൃതിയല്ല. എടമറുകാദി യുക്തിവാദികളല്ലാത്തവര്‍ക്കെല്ലാം അത് മനസ്സിലാക്കാവുന്നതേയുള്ളൂ.

ഭൂമി കറങ്ങുന്നു

ഭൂമി അനങ്ങാതെ ഒരിടത്ത് ഉറച്ചു നില്‍ക്കുകയാണെന്നാണ് ബൈബിള്‍ സിദ്ധാന്തിക്കുന്നത്. ടോളമിയുടെ ഭൂകേന്ദ്ര സിദ്ധാന്തത്തിലും അതാണ് പറയുന്നത്. ഗലീലിയോ രവികേന്ദ്ര സിദ്ധാന്തവുമായി മുന്നോട്ടു വന്നതോടെ ടോളമിയുടെ ഭൂകേന്ദ്രസിദ്ധാന്തം നിലംപൊത്തി. ഭൂമി നിരന്തരം ചലിച്ചുകൊണ്ടിരിക്കുകയാണെന്ന് വാദിച്ച ഗലീലിയോവിനെ മതവിരുദ്ധനായി ചിത്രീകരിച്ച് ശിക്ഷിക്കാന്‍ കരുനീക്കം നടത്തുകയാണ് ക്രിസ്ത്യന്‍ മതമേധാവികള്‍ ചെയ്തത്. ബ്രൂണോയെ ജീവനോടെ കത്തിച്ചതും മതമേധാവികള്‍ തന്നെ. എന്നാല്‍ ഇവ്വിഷയകമായി ഖുര്‍ആന്റെ കാഴ്ചപ്പാട് എന്താണ്?

ഖുര്‍ആന്‍ശാസ്ത്ര പണ്ഡിതരുടെ വിശദീകരണം ഇങ്ങനെ: ഭൂമിയുടെ കറക്കവുമായി ബന്ധപ്പെട്ട മൂന്ന് സാധ്യകളാണുള്ളത്. ഒന്നുകില്‍ ഭൂമിയും സൂര്യനും കറങ്ങുന്നില്ല. അല്ലെങ്കില്‍ സൂര്യന്‍ കറങ്ങുന്നു ഭൂമി കറങ്ങുന്നില്ല. അതുമല്ലെങ്കില്‍ ഭൂമി കറങ്ങുന്നു, സൂര്യനും കറങ്ങുന്നു. ഭൂമിയും സൂര്യനും കറങ്ങുന്നില്ലെങ്കില്‍ രാത്രിയും പകലും മാറിമാറിവരില്ല. ഒന്നുകില്‍ രാത്രി മാത്രം; അല്ലെങ്കില്‍ പകല്‍മാത്രം. പകലും രാത്രിയും മാറിമാറി വരുന്നുണ്ട്. അനുഭവം സാക്ഷിയ; ഖുര്‍ആനിക സൂക്തങ്ങളും. അപ്പോള്‍ രണ്ടാലൊന്നു കറങ്ങണം. സൂര്യന്‍ കറങ്ങുകയാണെങ്കില്‍ സൂര്യന്റെ കറക്കത്തിനൊപ്പിച്ച് പ്രകാശവും കറങ്ങും. അഥവാ പകലും കറങ്ങും. അപ്പോള്‍ ഇരുട്ടിന്റെ മേല്‍ വെളിച്ചം പൊതിയുകയും പകല്‍ രാത്രിയെ തേടുകയുമാണ് സംഭവിക്കുക. പക്ഷേ ഖുര്‍ആന്‍ പറഞ്ഞത് മറിച്ചാണ്.

"അവന്‍ രാത്രിയെ പകലിന് പൊതിയിക്കുന്നു. രാത്രി പകലിനെ ധൃതിയില്‍ തേടിക്കൊണ്ടിരിക്കുന്നു.'' (ഖുര്‍ആന്‍-സുമര്‍ 5)

അതെ, രാത്രി പകലിനെ പൊതിയുകയാണ്. രാത്രി പകലിനെ തേടുകയാണ്. സഞ്ചരിക്കുന്നത് പകലല്ല, രാത്രിയാണ്. കാരണം കറങ്ങുന്നത് സൂര്യനല്ല. ചന്ദ്രനാണ്.

മറ്റൊരു ആയത്തുമായി ശഅ്റാവി വരുന്നു.

"നീ പര്‍വതങ്ങള്‍ കാണുന്നു. അവ ഉറച്ച് നില്‍ക്കുന്നതായി നിനക്ക് തോന്നുന്നു. എന്നാല്‍ അവ മേഘങ്ങള്‍ സഞ്ചരിക്കുന്നതുപോലെ സഞ്ചരിക്കുകയാണ്.'' (നംല് 88) അന്ത്യനാളിനോടനുബന്ധിച്ച് നടക്കുന്ന അത്ഭുത സംഭവങ്ങളുടെ ഭാഗമായിട്ടാണ് ധാരാളം പൌരാണിക വ്യാഖ്യാതാക്കള്‍ ഈ സൂക്തത്തെ വിശദീകരിച്ചിട്ടുള്ളത്. എന്നാല്‍ ചില ആധുനിക ഖുര്‍ആന്‍ പണ്ഡിതര്‍ ഇതില്‍ ഭൂമിയുടെ കറക്കം കണ്ടുപിടിച്ചു.

പര്‍വതങ്ങള്‍ ഭൂമിയുടെ ആണികളാണെന്ന് ഖുര്‍ആന്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. ആണി ചലിക്കുമ്പോള്‍ വസ്തു ചലിക്കുക സ്വാഭാവികമാണ്. ആണിയുടെ ചലനത്തെ മേഘത്തിന്റെ ചലനത്തോടാണ് ഖുര്‍ആന്‍ സമീകരിക്കുന്നത്. കാറ്റിന്റെ ചലനത്തോടല്ല, കാറ്റ് സ്വയം ചലിക്കുകയാണ്. എന്നാല്‍ കാറ്റിന്റെ ചലനം മേഘത്തെ ചലിപ്പിക്കുകയാണ്. പര്‍വതം സ്വയം ചലിക്കകയല്ല, ഭൂമിയുടെ ചലനത്തെത്തുടര്‍ന്നു ചലിക്കുകയാണ്! അന്ത്യനാളില്‍ മേഘങ്ങളുടെ സഞ്ചാരത്തെ പ്രത്യേകമായി പറഞ്ഞുകൊടുക്കേണ്ട കാര്യമുണ്ടാവുകയില്ല. ആര്‍ക്കും ബോധ്യമാവും വിധം കടഞ്ഞെടുത്ത പഞ്ഞി പറക്കുംപോലെ അത് പാറിക്കൊണ്ടിരിക്കുമെന്നാണ് ശഅ്റാവി മറുപടിയായി പറയുന്നത്. എന്തായിരുന്നാലും സൂക്തത്തിന്റെ പരിസരങ്ങളോട് ചേര്‍ന്നുനിന്ന് നോക്കുമ്പോള്‍ ബാഹ്യതലത്തില്‍ ഭൂരിപക്ഷാഭിപ്രായമാണ് കൂടുതല്‍ ശരിയായിത്തോന്നുന്നത്.

കരയും കടലും

കരയും കടലും കൂടിയതാണ് നമ്മുടെ ഭൂമി. ഭൂമിയുടെ മൂന്നില്‍ രണ്ടു ഭാഗത്തിലേറെയും കടലാണെന്ന് നമുക്കറിയാം. എന്നാല്‍ കൃത്യമായി എത്രയെന്ന് അറിയില്ല. ഖുര്‍ആന്‍ ശാസ്ത്ര ഗവേഷകര്‍ കരയും കടലും തമ്മിലുള്ള  കൃത്യമായ അനുപാതം ഖുര്‍ആനില്‍ നിന്ന് കണ്ടുപിടിച്ചിരിക്കുന്നു. അതിങ്ങനെയാണ്: ഖുര്‍ആനില്‍ കരയെന്ന് 13 പ്രാവശ്യമണത്രെ പ്രയോഗിച്ചിരിക്കുന്നത്. കടല്‍ എന്ന് 32 പ്രാവശ്യവും. മൊത്തം 13+32=45. 45ല്‍ 13ന്റെയും 32ന്റെയും അനുപാതം എത്ര ശതമാനമാണെന്നോ?

32/45100 = 71.1111%

13/45100 = 28.888%

കരയും കടലും തമ്മിലുള്ള കൃത്യമായ അനുപാതം ഇതാണത്രെ!

കണ്ടുപിടുത്തം കേമമാണെങ്കിലും ഗുരുതരമായ ഒരു പിശക് ഈ ഗവേഷണത്തിലുണ്ട് എന്ന് ചൂണ്ടിക്കാണിക്കാതെ വയ്യ. കരയെന്ന പദം ഖുര്‍ആനില്‍ 13 തവണ പ്രയോഗിച്ചിട്ടില്ല. ( ഈ ലേഖകന്റെ അന്വേഷണപ്രകാരം) 'ബര്‍റ' എന്നാണ് കര എന്ന അര്‍ത്ഥത്തില്‍ ഖുര്‍ആന്‍ പ്രയോഗിക്കുന്നത്. എന്നാല്‍ കര എന്നര്‍ത്ഥത്തില്‍ 12 സ്ഥലത്ത് മാത്രം ഇത് കാണും. ഒരിടത്ത് ഗുണവാന്‍ എന്നര്‍ത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. ബര്‍റ എന്ന വാക്ക് കമ്പ്യൂട്ടര്‍ ഉയോഗിച്ചോ മറ്റോ പരതിയതു കൊണ്ടായിരിക്കാം ഈ അബദ്ധം സംഭവിച്ചത്. കരയുടെയും കടലിന്റെയും കൃത്യമായ അനുപാതം മേല്‍ ഉദ്ധരിച്ചത് തന്നെയാണെന്ന് ആധികാരികമായ ഒരു സയന്‍സ് ഗ്രന്ഥത്തിലും ഈ ലേഖകന്‍ കണ്ടിട്ടില്ല. ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടിപറയുന്ന സൈറ്റില്‍ ചോദ്യം ഉന്നയിച്ചിട്ട് ഇതു വരെ മറുപടി കിട്ടിയിട്ടുമില്ല. ഖുര്‍ആനില്‍ പ്രയോഗിക്കുന്നത് പ്രകാരം. ഇത്തരം ഒരു ഗവേഷണം നടത്തുകയാണെങ്കില്‍ ഉത്തരം ഇങ്ങിനെയായിരിക്കും.

കര=12 കടല്‍ 32 മൊത്തം 44

12/44100= 27.27272727%

32/44100 72.7272723%

ഏറെക്കുറെ ഈ അനുപാതവുമായി യോജിക്കുന്ന കണക്ക് തന്നെയാണ് ശാസ്ത്രജ്ഞരും മൊത്തത്തില്‍ പറയാറുള്ളത്. കൃത്യമായത് ഇനിയും അറിഞ്ഞിട്ടു വേണം. 71.111%. 28.888& ആണെന്നു തന്നെ സങ്കല്‍പിക്കുക. പലപ്പോഴും കടല്‍ പിന്‍വലിഞ്ഞ് ദ്വീപുകള്‍ രൂപപ്പെട്ടതും. മൂടിപ്പോയതുമൊക്കെ നാം കേള്‍ക്കാറുണ്ട്. അങ്ങനെ പില്‍ക്കാലത്ത് അനുപാതത്തില്‍ വ്യത്യാസമുണ്ടാകാനുള്ള സാഹചര്യം തള്ളിക്കളഞ്ഞുകൂടാ. വായനക്കാര്‍ക്കും ഈ അന്വേഷണവുമായി സഹകരിക്കാം