മാധ്യമപ്രവര്ത്തനത്തിന് ബലിയാടുകളുണ്ടാവുക സ്വാഭാവികം
ഏതു സമയത്തും വൃദ്ധനായേക്കാവുന്ന ആ ചെറുപ്പക്കാരനെപ്പോലെയാണ് നമ്മുടെ മതേതരവാദികള്‍. ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രത്യേകത അത് വാക്കുകള്‍കൊണ്ട് ആനന്ദിപ്പിക്കുകയും പ്രവൃത്തികള്‍ക്കൊണ്ട് നോവിക്കുകയും ചെയ്യുമെന്നുള്ളതാണ്. വാക്കുകള്‍ കൊണ്ട് ഇന്ത്യന്‍ മതേതരത്വത്തെ ആനന്ദിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന ഗ്രന്ഥകാരനും രാഷ്ട്രീയ പ്രവര്‍ത്തകനും മാതൃഭൂമി ദിനപത്രത്തിന്റെ മാനേജിംഗ് ഡയറക്ടറുമായ
എം പി വീരേന്ദ്രകുമാര്‍ നുഐമാനോട് സംസാരിക്കുന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു വഴിത്തിരിവായിരുന്നല്ലോ വി പി സിംഗിന്റെ ഘട്ടം. പക്ഷേ ഈ ബദല്‍ പരീക്ഷണം പരാജയപ്പെടാനുണ്ടായ കാരണം എന്തായിരുന്നു?
രണ്ടു കാര്യങ്ങളാണ് നാം ഇവിടെ പരിഗണിക്കേണ്ടത്. സമൂഹത്തിലെ ചില കാതലായ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും അത് സമൂഹത്തിന്റെ അജണ്ടയായി മാറുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണ് ഒന്നാമത്തേത്. രണ്ടാമത്തേത്, പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രസ്ഥാനങ്ങളും വ്യക്തികളും പ്രസക്തരാണോ അല്ലേ എന്നതുമായി ബന്ധപ്പെട്ടതാണ്. വി പി സിംഗ് അധികാരത്തില്‍ വരുന്നതെപ്പോഴാണ്? ഒരു കാലഘട്ടത്തിന്റെ മാറ്റത്തോടെയാണ്. അദ്ദേഹം ഉയര്‍ത്തിക്കൊണ്ടുവന്ന പ്രശ്നം പ്രസക്തമായിരുന്നു, പക്ഷേ അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രസക്തമായില്ല. ഒരേസമയം പാര്‍ട്ടിയും അജണ്ടയും പ്രസക്തമാവുമ്പോള്‍ മാത്രമേ പരീക്ഷണങ്ങള്‍ വിജയിക്കുകയുള്ളൂ. അതിനു സാധിച്ചില്ല.
ബദല്‍ പ്രതീക്ഷ നല്‍കിയ പ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ടുപോവുന്നത് എന്തുകൊണ്ടാണ്?
ഒന്ന്. പ്രാദേശികമായ അജണ്ട. ഉദാഹരണത്തിന് മുലായംസിംഗിന്റെയും മായാവതിയുടെയുമെല്ലാം അജണ്ടകള്‍ യുപി കേന്ദ്രീകരിച്ചുള്ളതാണ്. യുപിയെ സംബന്ധിച്ചിടത്തോളം അത് പ്രധാനമാണെങ്കിലും ഫെഡറല്‍ സംവിധാനത്തില്‍ അത് ഒരു പരാജയം തന്നെയാണ്. മറ്റൊന്ന്, പ്രസ്ഥാനങ്ങള്‍ക്ക് ആശയപരമായി മൂര്‍ച്ചയുണ്ട്. പക്ഷേ സംഘടനാ തലത്തില്‍ എത്തുമ്പോള്‍ ആ ആശയം പ്രതിഫലിക്കുന്നില്ലെന്ന് മാത്രമല്ല, ഒരുതരം അരാജകത്വത്തിന് അത് അടിമപ്പെടുകകൂടി ചെയ്യുന്നു. എന്നാല്‍ കമ്യൂണിസ്റ്പാര്‍ട്ടികള്‍ ഇതിന്നപവാദമാണ്. അവര്‍ സംഘടനാപരമായ മൂര്‍ച്ച സൂക്ഷിക്കുന്നു. പക്ഷേ ആശയം ആ തലത്തിലേക്ക് എത്തുന്നില്ല. ഇത് രണ്ടുംകൂടി യോജിപ്പിച്ചെടുക്കാന്‍ കഴിയാത്തതാണ് പ്രശ്നം. കമ്യൂണിസത്തിന്റെ അജണ്ട, വര്‍ഗപരമായ അടിത്തറയുള്ളതാണ്. ജാതിയിലധിഷ്ഠിതമായ സാമൂഹിക നിര്‍ണ്ണയം മനസ്സിലാക്കാന്‍ കഴിയാതെപോയതാണ് കമ്യൂണിസത്തിന് പറ്റിയ വലിയ വീഴ്ച. ലോകത്ത്, ജാതി ഇവിടെ മാത്രമേ കാണാനാവൂ. മറ്റൊരിടത്തും അത് കാണില്ല. വര്‍ണത്തിന്റെ പേരിലുള്ള വര്‍ഗം പലയിടത്തുമുണ്ടായിട്ടുണ്ട്. പക്ഷേ അത് സമരത്തിലൂടെയും സഹകരണത്തിലൂടെയും ഇല്ലാതാവുന്നു. മണ്ടേല ആ മാറ്റത്തിന്റെ ഒരു അടയാളമാണ്. പക്ഷേ ജാതി ഇല്ലാതാവില്ല. അത് ജ•നാ ഉള്ളതാണ്. ഒരാളുടെ ജ•ംതന്നെ അവന്റെ ജോലി നിര്‍ണയിച്ചുകഴിഞ്ഞു. ബാര്‍ബര്‍മാര്‍ മുടി മുറിക്കുന്നവരാണ്. അതല്ലാത്ത ഒരു ജോലി അവന് ചെയ്യാന്‍ പറ്റില്ല എന്ന ഒരു രീതി ഇവിടെ രൂപപ്പെട്ട് രൂഢമൂലമായിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് വ്യത്യസ്തമാവുന്നത് ഇവിടെയാണ്. അവര്‍ ദേശീയപ്രാധാന്യമുള്ള ഒരു അജണ്ട ഉണ്ടാക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അവര്‍ക്ക് ഒരു ദേശീയമുഖമുണ്ട്.
ഇന്ത്യയില്‍ കലാപങ്ങള്‍ ഉണ്ടാവുന്നത് എങ്ങനെയാണ്? ബാബരി മസ്ജിദ് ഇന്ത്യയില്‍ ഒരു ഇഷ്യുവായി. ഒരിക്കലും ബാബരി മസ്ജിദ് ഇന്ത്യയില്‍ ഒരു ഇഷ്യു ആവാന്‍ പാടില്ല. പക്ഷേ അതിനുള്ള വിത്ത് ബ്രിട്ടീഷുകാര്‍ പാകിവച്ചിരുന്നു. വളരെ ആസൂത്രിതമായ പദ്ധതികളിലൂടെയാണ് ഇന്ത്യയില്‍ സംഘര്‍ഷമുണ്ടാക്കിയത്. പാക്കിസ്താന്‍ വേണമെന്ന് പ്രബല വിഭാഗമായ മുസ്ലിംകള്‍ പറഞ്ഞിട്ടുണ്ട്. ജിന്നയും പറഞ്ഞിട്ടുണ്ട്. അവസാനം വിഭജനമുണ്ടായി. അത് ഹിന്ദുക്കളിലെയും മുസ്ലിംകളിലെയും യാഥാസ്ഥിതികരുടെ വിജയമായിരുന്നു. ഉത്പതിഷ്ണുക്കള്‍ സ്വാഭാവികമായി പരാജയപ്പെട്ടു.
തീവ്രവാദത്തെ വിഭജനം ഉണ്ടാക്കിയതാണ്. വളരെ മുമ്പ് ബ്രിട്ടീഷുകാര്‍ പാകിയ വിത്താണ് വിഭജനത്തിലൂടെ വെളിച്ചം കണ്ടത്. പക്ഷേ ആ തീവ്രവാദത്തെ വിലയിരുത്തുന്നതില്‍ നാം പരാജയപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ 'ഇസ്ലാം ഭീകരത' യെ കുറിച്ചുള്ള ചര്‍ച്ച സജീവമാണ്. യഥാര്‍ഥത്തില്‍ ഈ പദപ്രയോഗം തന്നെയും ശരിയാണോ? ഗാന്ധിയെ കൊന്നത് ഒരു ഹിന്ദുവാണ്. അതിനാല്‍ എല്ലാ ഹിന്ദുക്കളും ഭീകരവാദികളാകുമോ? ബൂട്ടോയെ കൊന്നത് മുസ്ലിമാണ്. അതിനാല്‍ എല്ലാ മുസ്ലിംകളും ഭീകരവാദികളാണെന്ന് പറയാനാവുമോ?
ദേശീയതാത്പര്യത്തോടെ രാഷ്ട്രീയാജണ്ട രൂപപ്പെടുത്തിയവരും ഇത്തരം കാര്യങ്ങളെ തെറ്റായിത്തന്നെയല്ലേ വിശകലനം ചെയ്യുന്നത്?
അവര്‍ ദേശീയബോധത്തോടെ അജണ്ട നിര്‍ണയിച്ചിരിക്കാം. പക്ഷെ ഒരു ഘട്ടം കഴിയുമ്പോള്‍ അവര്‍ പ്രാദേശികമായി പുനര്‍നിര്‍ണയിക്കപ്പെടുകയുണ്ടായി. മുലായംസിംഗിന് സംഭവിച്ചത് അതാണ്. പക്ഷേ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും തള്ളിപ്പറയാന്‍ ഇന്ത്യയില്‍ കഴിയില്ല. എല്ലാവരെയും ഏറ്റെടുക്കേണ്ടിവരികയാണ് ചെയ്തത്.
വി പി സിംഗിന്റെ കൂടെയുണ്ടായിരുന്ന സോഷ്യലിസ്റുകളാണ് പാര്‍ട്ടിയുടെ പരാജയത്തിന് കാരണമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്?
അതെല്ലാം ഉപരിപ്ളവമായ അഭിപ്രായ പ്രകടനങ്ങള്‍ മാത്രമാണ്. 'വ്യക്തിസ്വാതന്ത്യ്രം' എന്നത് വിസ്മരിച്ചുകൂടാന്‍ പറ്റാത്ത പ്രശ്നമാണ്. കൂട്ടായ സ്വാതന്ത്യ്രമാണ് നമ്മുടെ പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുള്ളത്. വ്യക്തിസ്വാതന്ത്യ്രമില്ല. മാര്‍ക്സിസ്റു പാര്‍ട്ടിയുടെ സംവാദങ്ങളിലും ഇപ്പറഞ്ഞ കാര്യം നിഴലിച്ചിരിക്കുന്നതായി കാണാം. ശക്തമായ പാര്‍ട്ടിയും ദുര്‍ബലമായ നേതൃത്വവുമാണ് അതിന്റെ മുതല്‍ക്കൂട്ട്. വ്യക്തിപരമായ സ്വാതന്ത്യ്രങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന സോഷ്യലിസ്റുകളുടെ നിലപാട് പരാജയത്തിന് ഒരു കാരണമായിരിക്കാം.
കേരളത്തില്‍ പൊതുസമൂഹവുമായി ബന്ധപ്പെടുന്ന വിഷയങ്ങളില്‍ ഇടതുപക്ഷമെടുത്ത നിലപാടുകളെ എങ്ങിനെയാണ് നോക്കിക്കാണുന്നത്?
ഇപ്പോള്‍ കാലാവസ്ഥാ വ്യതിയാനം രൂക്ഷമായ പ്രശ്നമാണ്. 44 നദികളുണ്ടായിട്ടും കുടിക്കാന്‍ വെള്ളമില്ലാത്ത അവസ്ഥ. അതിന്റെ കാരണം മലിനീകരണമാണ്. ഇവിടെ ഉല്‍പാദനം വര്‍ധിപ്പിക്കേണ്ടതുണ്ട്. പക്ഷേ അതിന്റെ ഉപഭോക്താവ് മനുഷ്യനാണ്. അവനുവേണ്ടി ഉല്‍പാദിപ്പിക്കുന്നത് അവനെ നശിപ്പിച്ചാവരുത്. ഇതൊരു അടിസ്ഥാനകാര്യമാണ്. അതോടൊപ്പം ഉല്‍പാദനം വര്‍ധിപ്പിച്ചിട്ടും തൊഴിലവസരം വര്‍ധിച്ചിട്ടില്ല. കാരണം ടെക്നോളജിയാണ്. മനുഷ്യനെ മാറ്റിനിര്‍ത്തിയുള്ള ഉല്‍പ്പാദനത്തെക്കുറിച്ചാണ് ടെക്നോളജി ചിന്തിക്കുന്നത്. മനുഷ്യന്റെ ഭാരം കുറയ്ക്കുന്നതിനെക്കുറിച്ചാണ് ടെക്നോളജി ചിന്തിക്കേണ്ടത്; മനുഷ്യനെ മാറ്റുന്നതിനെക്കുറിച്ചാവരുത്.
അങ്ങനെയെങ്കില്‍ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ ഘടനയുടെ ഭാഗമായിരുന്ന സമയത്ത് താങ്കളെപ്പോലെയുള്ള സോഷ്യലിസ്റുകള്‍ കമ്യൂണിസ്റുകളെ മാനുഷികവത്കരിക്കുന്നതില്‍ എത്രമാത്രം വിജയിച്ചിട്ടുണ്ട്?
അങ്ങനെ പറയാന്‍ കഴിയില്ല. മതമായിരുന്നാലും പ്രസ്ഥാനമായിരുന്നാലും ആത്യന്തികമായി മനുഷ്യനുവേണ്ടിയുള്ളതാവണം. മനുഷ്യനെ നശിപ്പിക്കുന്നതാവരുത്. വികസനങ്ങളെ സമീപിക്കുമ്പോള്‍ അടിസ്ഥാനപരമായ കാര്യങ്ങളെ പരിഗണിക്കുകയാണ് സോഷ്യലിസ്റുകള്‍ ചെയ്യുന്നത്. വികസനം വേണ്ടെന്നല്ല. പക്ഷേ വെള്ളം ഇല്ലാതാകുന്ന മനുഷ്യന് ജീവിക്കാന്‍ പറ്റിയ സാഹചര്യങ്ങളില്ലാത്ത വികസനം വേണ്ടെന്നേ പറയാറുള്ളൂ. ഇപ്പോഴും അതാണ് പറഞ്ഞത്. സംഘടനകള്‍ മനുഷ്യനു വേണ്ടിയുള്ളതാണ്. പക്ഷേ മനുഷ്യനെതിരെ സംസാരിച്ചാല്‍ അവര്‍ക്ക് എതിരുനില്‍ക്കേണ്ടിവരുന്നു.
കമ്യൂണിസത്തിന്റെ അടിസ്ഥാനപരമായ പ്രശ്നമായിട്ടാണോ ഇതിനെ നാം മനസ്സിലാക്കേണ്ടത്?
വ്യക്തിപരമായ ദുരുപയോഗങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പണ്ടെല്ലാം ജ•ിയുടെ കീഴില്‍ കീഴാളന്‍ ദുരുപയോഗിക്കപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു. ഇന്ന് കമ്യൂണിസ്റ് ഘടനയില്‍ ജ•ി പോയി ഏരിയാ സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി എന്നീ പുതിയ ദുരുപയോഗ കേന്ദ്രങ്ങള്‍ വന്നു. മുമ്പ് സാമൂതിരി ഉണ്ടായിരുന്ന സ്ഥാനത്താണ് ഇന്ന് സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി ഉള്ളത്. താഴ്ന്ന ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തുന്ന കമ്യൂണിസ്റുനേതാക്കളെ ഇപ്പോള്‍ കാണാന്‍ കഴിയില്ല. മുമ്പ് അവരെ അവിടെയാണ് കണ്ടിരുന്നത്. പിണറായി വിജയന്‍ ഒരു ചായപ്പീടികയില്‍ കയറി ചായ കുടിക്കുന്ന അനുഭവമുണ്ടാവുമോ? അങ്ങനെ സംഭവിക്കില്ല. അതാണ് പറഞ്ഞത് കമ്യൂണിസവും ക്യാപിറ്റലിസവും സാമൂഹിക ദുരുപയോഗത്തിന്റെ വഴിയില്‍ തന്നെയാണ്. ഇടതുപക്ഷം എന്നൊക്കെ പേരിനു പറയുക എന്നല്ലാതെ എന്തു കാര്യമാണുള്ളത്? നിങ്ങള്‍ പത്രക്കാര്‍ക്ക് എന്റെ വീട്ടില്‍ വരാം. ചോദിക്കുകയും പറയുകയും ചെയ്യാം. എന്നാല്‍ പിണറായി വിജയന്റെ വീട്ടില്‍ ഒരു പത്രസമ്മേളനം നടക്കുമോ? പാര്‍ട്ടിയില്‍തന്നെ പരസ്പരം കാണുന്ന സ്ഥിതിയില്ല. ബ്രാഞ്ച്സെക്രട്ടറി പാര്‍ട്ടിസെക്രട്ടറിയെ കാണില്ല. അത് അപ്രാപ്യമാണെന്ന് അവരു തന്നെ വിശ്വസിക്കുന്നു. അത് ആ ഒരു വ്യക്തിയുടെ പ്രശ്നമല്ല. അയാള്‍ ഒരു പ്രതീകം മാത്രമാണ്. ആര് അവിടെ ചെന്നിരുന്നാലും അങ്ങനെയൊക്കെയേ സംഭവിക്കുകയുള്ളൂ. മുമ്പ് കുടിയാന്റെ കൂടെ, ജ•ിക്കെതിരായിരുന്നു കമ്യൂണിസം. ഇന്ന് സമ്പന്നന്റെ കൂടെ, പാവപ്പെട്ടവനെതിരിലാണ് പാര്‍ട്ടി. മൂമ്പ് പാലോറ മാതയുടെ കൂടെ സാന്റിയോ മാര്‍ട്ടിന്നെതിരായിരുന്നു ദേശാഭിമാനി. ഇന്ന് സാന്റിയോ മാര്‍ട്ടിന്റെ കൂടെ പാലോറ മാതയ്ക്കെതിരാണ് പാര്‍ട്ടിപ്പത്രം. പണ്ട് കട്ടന്‍ചായയും പരിപ്പുവടയുമായിരുന്നു. ഇന്ന് പഞ്ചനക്ഷത്ര ഹോട്ടലില്‍ മദ്യപിക്കുക എന്നതായി മാറി. അത് സാമൂഹിക പദവിയുടെ പ്രതീകവുമായി മാറി.
ഇതിനെ സാമൂഹ്യശാസ്ത്രപരമായി വിലയിരുത്തുമ്പോള്‍ ഒരു ക്ളാസില്‍ നിന്ന് മറ്റൊരു ക്ളാസിലേക്കുള്ള മാറ്റമായി കണ്ടാല്‍ പോരെ?
ഭക്ഷ്യസംസ്കാരത്തില്‍നിന്ന് മദ്യസംസ്കാരത്തിലേക്കുള്ള ഈ മാറ്റത്തെ ഇങ്ങനെ സാമാന്യമായി വിലയിരുത്താന്‍ പറ്റുമോ? ന്യായങ്ങള്‍ കണ്ടെത്താന്‍ പറ്റും. പക്ഷേ വീക്ഷണം മാറിയെന്നത് അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. പണ്ട് ഞാനും നായനാരും തിരുവനന്തപുരത്ത് തട്ടുകടയില്‍ ചെന്ന് ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. ഇന്ന് അത് പാടില്ല എന്ന രൂപത്തില്‍ വീക്ഷണം മാറി.
ചരിത്രപരമായി പതിച്ചുനല്‍കപ്പെട്ട പിന്നാക്കമുദ്രയെ മറിക്കടക്കാനാണ് കൂടുതല്‍ ചെലവഴിക്കുന്നത് എന്ന രീതിയില്‍ കാര്യങ്ങളെ മനസ്സിലാക്കാന്‍ ശ്രമിച്ചുകൂടെ?
അതുണ്ടാവാം. പക്ഷേ അത് മദ്ധ്യവര്‍ഗക്കാര്‍ക്ക് ഇടയിലാണ് സംഭവിക്കേണ്ടത്. താഴ്ന്നവര്‍ എന്ന വിശേഷണമുള്ളവരില്‍ നിന്നല്ല. അതോടൊപ്പം മനസ്സിലാക്കേണ്ട ഒരു കാര്യം കൂടിയുണ്ട്. ഒരാളുടെ ചെലവഴിക്കല്‍ കൂടുക എന്നാല്‍ മറ്റൊരാളുടേത് കുറയുക എന്നാണ്. നാം വിലയേറിയ ഭക്ഷണം കഴിക്കുമ്പോള്‍ ആരോ ചിലര്‍ ഭക്ഷണം കഴിക്കാത്ത അവസ്ഥയിലെത്തുന്നു എന്ന് ഓര്‍ക്കണം. ഒരാളുടെ വളര്‍ച്ച മറ്റൊരാളുടെ തളര്‍ച്ചയാവുമ്പോള്‍ ഈ വീക്ഷണം അംഗീകരിക്കാന്‍ പറ്റാതെ വരുന്നു.
വ്യക്തിപരമായി വിലയിരുത്തുമ്പോള്‍ സോഷ്യലിസ്റ്, രാഷ്ട്രീയക്കാരന്‍, പത്രസ്ഥാപനത്തിന്റെ ഉടമസ്ഥന്‍, ഭൂവുടമ, ആധ്യാത്മിക മേഖലയില്‍ ഇടപെടുന്ന ആള്‍ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ ബന്ധിച്ചുകിടക്കുന്ന ഒരാളാണ് എം പി വീരേന്ദ്രകുമാര്‍. ഇതില്‍ ഒരു വൈരുദ്ധ്യമില്ലേ? അല്ലെങ്കില്‍ ഓരോന്നും മറ്റേതിന്റെ തുടര്‍ച്ചയാണോ?
എന്റെ ഭാര്യയ്ക്കു ഞാന്‍ ഭര്‍ത്താവാണ്. സുഹൃത്തിനു ഞാന്‍ സുഹൃത്താണ്. മകന്‍ എനിക്കു മകനാണ്; എംഎല്‍എ അല്ല. മാതൃഭൂമിയില്‍ ചെന്നാല്‍ ഞാന്‍ എംപിയോ എംഎല്‍എയോ അല്ല. ഇങ്ങനെ വ്യത്യസ്ത തലങ്ങളെ ഒന്നിപ്പിക്കുക എന്നതില്‍ ഒരു വൈരുധ്യവുമില്ല. പിന്നെ സമയത്തിന്റെ പ്രശ്നം. വലിയ തിരക്കുള്ള ആളുകള്‍ പോലും ചില നേരത്ത് വെറുതെ ഇരിക്കാറുണ്ട്. ഒരു കൃത്യനിഷ്ഠയുണ്ടെങ്കില്‍ വളരെ എളുപ്പമാണിതെല്ലാം.
ഒരു രാഷ്ട്രീയക്കാരന്‍ മാധ്യമ ഉടമയാകുന്നതിന്റെ പരിമിതികളും സൌകര്യങ്ങളും എന്തൊക്കെയാണ്?
പത്രത്തിന് അതിന്റെ റൂട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകന് അതിന്റെതും. രണ്ടിനെയും രണ്ടായി കണ്ടാല്‍ മതി.
കേരളത്തിലെ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രശ്നങ്ങള്‍ എത്രമാത്രം സാമൂഹിക പ്രാധാന്യമുള്ളതാണ്? ലൌജിഹാദാണ് ഒടുവിലത്തെ ഉദാഹരണം?
രണ്ടുപേര്‍ സ്നേഹത്തിലായി, പ്രണയിച്ചു. ഞാന്‍ അവരെ പിന്തുണക്കും. അത് വ്യത്യസ്ത മതക്കാരാണെങ്കില്‍ പോലും. പക്ഷേ പ്രണയിക്കുന്നത് മതം മാറ്റാന്‍ വേണ്ടിയാണെങ്കില്‍ ഞാന്‍ അവര്‍ക്ക് എതിരായിരിക്കും. സാധാരണ ഗതിയില്‍ പ്രണയവിവാഹങ്ങളെ ഞാന്‍ എതിര്‍ക്കാറില്ല.
എന്റെ കുടുംബത്തിലും ഇത് സംഭവിച്ചിട്ടുണ്ട്. കുടുംബങ്ങളില്‍ പലരും മതംമാറിയും ജാതിമാറിയും കല്യാണം കഴിച്ചപ്പോള്‍ ഞാന്‍ അവരെ പിന്തുണക്കുകയാണ് ചെയ്തത്.
അങ്ങനെയെങ്കില്‍ ഈയൊരു സ്വാതന്ത്യ്രം കേരളത്തിലെ മറ്റു ചെറുപ്പക്കാര്‍ക്കും അനുവദിച്ചുകൊടുക്കാന്‍ നിങ്ങളും മാതൃഭൂമി പോലുള്ള പത്രങ്ങളും തയാറാകേണ്ടതല്ലേ?
ഇത്തരം വിഷയങ്ങളില്‍ മാധ്യമങ്ങള്‍ ഇടപെടുന്നതിലൂടെ വ്യക്തിയുടെ സ്വകാര്യത നശിപ്പിക്കുകയാണ് ചെയ്യുന്നത്. പുതിയ ടെക്നോളജി മനുഷ്യന് സ്വകാര്യത എന്ന ഒന്നുതന്നെ ഇല്ലാതാക്കി. ഒളിക്യാമറകള്‍ മനുഷ്യന്റെ ജീവിതത്തിലെ സ്വകാര്യതകളെ ജനങ്ങളിലേക്കെത്തിച്ചു കൊണ്ടിരിക്കുന്നു. വിഷ്വല്‍മീഡിയ ഇരുപത്തിനാല് മണിക്കൂറും നിലയ്ക്കാതെ ഓടുകയാണ്. അവര്‍ക്ക് പുതിയ കാര്യങ്ങള്‍ വേണം. അതിനായി പുതുമ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. വിവരസാങ്കേതിക വിദ്യയുടെ മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്.
ഇനിയിപ്പോള്‍ പ്രണയിച്ചു കല്യാണം കഴിച്ച ശേഷം അതിലുള്‍പ്പെട്ടവര്‍ മതം മാറിയെന്നു തന്നെ കരുതുക. കൂടുതല്‍ സുഗമമായ ജീവിതത്തിനു വേണ്ടി നടത്തുന്ന ഘടനാപരമായ ഒരുമാറ്റമായി അതിനെ കണ്ടാല്‍പോരെ? സുഗമമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനു വേണ്ടി മറ്റു പാര്‍ട്ടികളിലേക്കോ മുന്നണികളിലേക്കോ പരിവര്‍ത്തനം ചെയ്യുന്നത് പോലെയുള്ള ഒന്ന്?
ലൌ ജിഹാദ് എന്ന പദമുണ്ടാക്കി അത് പ്രണയിക്കാനും മതം മാറാനുമുള്ളതാണെന്ന ധാരണ പരത്തി. മാധ്യമങ്ങളില്‍ വരുന്നതെല്ലാം ശരിയാവണമെന്നില്ല. സെന്‍സേഷന്‍ സൃഷ്ടിക്കാനുള്ള മത്സരമാണ് കാര്യമായി ഇവിടെ നടക്കുന്നത്.
മാതൃഭൂമിയുടെ മാനേജിംഗ് ഡയറക്ടര്‍ എന്ന നിലയില്‍ ഇത്തരം കാര്യങ്ങളെ നിങ്ങളെങ്ങനെയാണ് നോക്കിക്കാണുന്നത്?
ലൌജിഹാദ് പോലെയുള്ളതൊന്നും സ്ഥിരം ചര്‍ച്ചയായി നിലനില്‍ക്കാറില്ല. അതൊരു തുടര്‍ കാമ്പയിനായി കൊണ്ടുപോകുന്നതും മാധ്യമങ്ങളില്‍ പതിവില്ല. അവര്‍ പുതിയതിന്റെ പിന്നാലെയാണ്.
ഇതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് ആലോചിച്ചുനോക്കിയിട്ടുണ്ടോ? ഗ്രാമപ്രദേശങ്ങളില്‍ പോലും ആളുകള്‍ക്കിടയില്‍ പരസ്പര വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായിത്തീര്‍ന്നിട്ടുണ്ട്. ഇത് മാധ്യമങ്ങള്‍ ഉണ്ടാക്കിയതാണ്?
ഒരു ബഹുസ്വരസമൂഹത്തില്‍ ഓരോ കാര്യവും ഓരോ സമൂഹത്തെയും വ്യത്യസ്തമായാണ് ബാധിക്കുന്നത്. ലൌജിഹാദിനെക്കുറിച്ചായാലും ശ്രീരാമസേനയെക്കുറിച്ചായാലും ഈ വ്യത്യാസം കാണാം.
ലൌജിഹാദ് ഉണ്ടെന്ന കോടതിപരാമര്‍ശം മാധ്യമങ്ങള്‍ ആഘോഷിച്ചു. അതില്ലെന്ന കോടതി നിരീക്ഷണം നമ്മുടെ മാധ്യമങ്ങള്‍ക്ക് അത്രകണ്ട് രസിച്ചില്ലെന്ന് തോന്നുന്നു?
}ഞാന്‍ നേരത്തെ പറഞ്ഞ സെന്‍സേഷനലിസത്തിന്റെ ഭാഗമായേ ഇതിനെ കാണേണ്ടതുള്ളൂ. അതിന് ചില രക്തസാക്ഷികളുണ്ടാവുക സ്വാഭാവികമാണ്.
നമ്മുടെ മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് ഇത്തരം രക്തസാക്ഷികളെക്കുറിച്ച് ആലോചിക്കാന്‍ മെനക്കെടാത്തത്?
ദൃശ്യമാധ്യമങ്ങളുമായുള്ള മത്സരത്തിലാണ് പത്രങ്ങള്‍. ഇത്തരം സാഹചര്യത്തില്‍ പരമാവധി ഒരു ദിവസമൊക്കെയാണ് ഇരു ഇഷ്യുവിന് കാലാവധിയുണ്ടാവുക.
വി പി സിംഗിന്റെ രാഷ്ട്രീയ നിലപാടുകളെ പിന്തുണക്കുന്ന വ്യക്തിയാണല്ലോ താങ്കള്‍? വിവിധ സാമൂഹിക സ്ഥാപനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നതിലൂടെയേ സമൂഹത്തില്‍ ആത്യന്തികമായ സാമൂഹിക നീതി സാധിച്ചെടുക്കാന്‍ കഴിയൂവെന്നാണ് വി പി സിംഗ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ പറയാന്‍ ശ്രമിച്ചത്. ഈ അര്‍ഥത്തില്‍ മാതൃഭൂമിയില്‍ മണ്ഡല്‍കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ അത് നടപ്പാക്കരുത് എന്നു പറഞ്ഞു തീ കൊളുത്തി മരിച്ച സംഭവമുണ്ടായിട്ടുണ്ട്. അത്തരത്തില്‍ ഒരു സന്തുലനാവസ്ഥയെക്കുറിച്ചുള്ള ചിന്തക്ക് പ്രയാസമുണ്ട്. ഒരു അന്‍പതോ നൂറോ വര്‍ഷംകൊണ്ടേ ഇത് പരിഹരിക്കാനാവൂ. അതല്ലാത്ത ശ്രമങ്ങള്‍ കേരളത്തിന് പുറത്ത് ഗുജറാത്തിലെല്ലാം സംഭവിച്ചപോലെയുള്ള ഒരു സംഘട്ടനത്തിനേ വഴിവയ്ക്കുകയുള്ളൂ.
ണഅച (ണീൃഹറ അീരശമശീിേ ീള ചലംുമുലൃ)-ന്റെ 2009ലെ വാര്‍ഷികയോഗം ഹൈദരാബാദില്‍ വച്ചാണ് നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പത്രാധിപ•ാരും പത്രമുടമകളും അവിടെയുണ്ടായിരുന്നു. ആ സമ്മേളനത്തെക്കുറിച്ച് ഞാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ലേഖനമെഴുതിയിട്ടുണ്ട്.
ഞാനുദ്ദേശിച്ചത് അതല്ല. അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ പത്രമാധ്യമങ്ങളില്‍ കറുത്തവര്‍ഗക്കാര്‍ക്ക് നിശ്ചിത പ്രാതിനിധ്യം നല്‍കണമെന്നാവശ്യപ്പെടുന്ന നിയമങ്ങള്‍ നിലവിലുണ്ട്. ഇതിന്റെയടിസ്ഥാനത്തില്‍ പല പത്രങ്ങളും 2020-ഓടെ ഈ പ്രാതിനിധ്യം ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ്. ഇതേകാര്യം മുസ്ലിംകളും ദളിതരുമുള്‍പ്പടെയുള്ള പിന്നാക്ക വിഭാഗങ്ങളുടെ കാര്യത്തിലും നടപ്പാക്കിക്കൂടെ?
ണഅചന്റെ അടുത്ത വാര്‍ഷികയോഗം 2010 ജൂണില്‍ ബൈറൂത്തില്‍ വച്ചാണ്. പത്രമാധ്യമങ്ങളുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങള്‍ അവിടെ ചര്‍ച്ചചെയ്യപ്പെടും. ജൂണ്‍ കഴിഞ്ഞു വന്നാല്‍ അവിടെ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ കോപ്പി ഞാന്‍ നിങ്ങള്‍ക്ക് തരാം. ലബനോണിന്റെ ചരിത്രവും സംസ്കാരവുമൊക്കെ പ്രകടിപ്പിക്കുന്ന പുസ്തകങ്ങളുടെ വലിയ ശേഖരം തന്നെ എന്റെ കയ്യിലുണ്ട്. ഞാന്‍ അതൊക്കെ വായിച്ചുകൊണ്ടിരിക്കുകയാണ്. എനിക്ക് ഇഷ്ടം പോലെ സമയവുമുണ്ട്.
മുസ്ലിംകള്‍ക്കിടയില്‍ അടുത്ത കാലത്തായി കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളോട് ഒരുതരം എതിര്‍പ്പ് വ്യാപകമായിട്ടുണ്ടെന്ന കാര്യം ശ്രദ്ധിച്ചിരുന്നോ?
ഞങ്ങള്‍ മാതൃഭൂമിയില്‍ ഒ അബ്ദുല്ലയുടെയും സയ്യിദ് ശിഹാബുദ്ദീന്റെയും എംഎന്‍ കാരശ്ശേരിയുടെയുമെല്ലാം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. വേറെ ഏതു പത്രമാണ് ഇതൊക്കെ ചെയ്യാറുള്ളത്? മുസ്ലിം പത്രങ്ങള്‍ ചെയ്യാറുണ്ടോ? സൂഫിയാ മഅ്ദനി വിഷയം മാധ്യമങ്ങള്‍ കൈകാര്യം ചെയ്തത് ഒരു കാരണമായിരിക്കാം. മഅ്ദനിയെ കോടതിയാണ് മോചിപ്പിച്ചത്. ഈ ആര്‍ജവം സൂഫിയക്കും കാണിച്ചുകൂടെ? അവര്‍ നിയമത്തെ അഭിമുഖീകരിക്കാന്‍ തയ്യാറാവണം. കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന നിങ്ങള്‍ ശ്രദ്ധിച്ചോ? സൂഫിയയെ അറസ്റ് ചെയ്തതോടെ ഗവണ്‍മെന്റിന്റെ ഇമേജ് വര്‍ദ്ധിച്ചുവെന്നാണ് കോടിയേരി പറഞ്ഞത്.
കോടതിവിധി വരുന്നതിനു മുമ്പ് മാധ്യമങ്ങള്‍ വിധി പറയുന്നത് ശരിയാണോ?
ഇരുപത്തിനാല് മണിക്കൂറും വാര്‍ത്ത തികയ്ക്കാനുള്ള ശ്രമത്തിലാണ് ലൌജിഹാദും മാധ്യമ വിചാരണയും സൂഫിയാ മഅ്ദനിയുമെല്ലാം കടന്നുവരുന്നത്. പക്ഷേ, ഇത്തരത്തിലുള്ള സ്വാതന്ത്യ്രം ഇല്ലായിരുന്നുവെങ്കില്‍ അതിന്റെ മറവില്‍ മറ്റുപലതും സംഭവിക്കുമായിരുന്നു.



