രിസാല സ്റ്റഡി സര്‍ക്കിള്‍ (RSC)

എസ്‌.എസ്‌.എഫിന്റെ പ്രവാസി ഘടകമായി പ്രവര്‍ത്തിച്ചുവരുന്നു. സംഘടനയുടെ ആത്മാവ്‌ തൊട്ടറിഞ്ഞ ഒരു കൂട്ടം നിഷ്‌കളങ്ക പ്രവര്‍ത്തകര്‍ പ്രവാസി ഘടകത്തിലൂടെ ആനന്ദം കണ്ടത്തുന്നു.വിരഹത്തിന്റെ ചൂടേറ്റ്‌ മനസ്സ്‌ കരിഞ്ഞുണങ്ങുമ്പോഴും പലപ്പോഴും ഭാവിക്കുറിച്ചുളള സ്വപ്‌നങ്ങളില്‍ പച്ചപ്പ്‌ കണ്ടത്തി മണലാരുണ്യത്തിലെ നാളുകള്‍ എണ്ണി തീര്‍ക്കുകയാണ്‌ പ്രവാസി. സാഹചര്യങ്ങളുടെ ഈ വേലിയേറ്റത്തില്‍ സംഘടനയുമായി ആത്മ ബന്ധം പുര്‍ത്തി പോന്ന എസ്‌.എസ്‌ .എഫ്‌ കാരനായ സുഹൃത്തിന്‌ സംഘടന എന്നും ഉണര്‍വും ഉന്‍മേഷവും നല്‍കിവരുന്നു RSC യുടെ പ്രവര്‍ത്തനം പ്രവാസിക്ക്‌ മധുരമാകുന്നത്‌ അങ്ങനെയാണ്‌.സഊദി അറേബ്യ, കുവൈത്ത്‌ ,ഖത്തര്‍ ,യു എ ഇ, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ ഞടഇ ക്ക്‌ കമ്മിറ്റികളുണ്ട്‌ യൂനിറ്റ്‌, സോണല്‍ , നേഷണല്‍ എന്നീ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യവസ്ഥാപിത സംവിധാനം നിലവിലുണ്ട്‌. പ്രസ്‌തുത രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിന്‌ ഗള്‍ഫ്‌ ചാപ്‌റ്റര്‍ എന്ന ഘടകം പ്രവര്‍ത്തന സജ്ജമാണ്‌.പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ വിശേഷിച്ചും ക്രിയാത്മകമായി ഇടപെടുന്നതില്‍ ഞടഇ പ്രതിജ്ഞാബദ്ധമാണ്‌ . കൂടാതെ മലയാളികള്‍ക്കിടയില്‍ മത,സാംസ്‌കാരിക,സാഹിത്യ മേഖലകളില്‍ ഞടഇ പ്രവര്‍ത്തിക്കുന്നുണ്ട്‌ .റിലീഫ്‌, സ്‌കോളര്‍ഷിപ്പ്‌, കാരുണ്യ സേവന മേഖലകളില്‍ സംഘടനയുടെ പ്രവര്‍ത്തനം അത്യധികം ശ്ലാഘനീയമാണ്‌.സംഘടനയുടെ സംഘടിപ്പിക്കുന്ന സ്ഥിര സംവിധാനമുളള വൈജ്ഞാനിക, ആത്മീയ സദസ്സുകള്‍ പ്രവാസികളുടെ ആശയും ആശ്രയവുമാണ്‌ .വിവിധ ഗള്‍ഫ്‌ ഘടകങ്ങളുടെ ഏകീകരണം കൂടി സാധ്യമായതോടെ ഞടഇ പ്രവര്‍ത്തന വീഥിയില്‍ ശ്രദ്ധേയമായ ചുവടുവെപ്പ്‌ നടത്തി കഴിഞ്ഞു.പ്രവാസികള്‍ക്കിടയില്‍ പ്രബോധനത്തിന്റെ സാധ്യത വളരെ വര്‍ധിച്ചു വരികയാണ്‌ . ആര്‍ത്തിയും ആഢംബരവും തീര്‍ക്കുന്ന പുതിയ പ്രവണതകള്‍ പ്രവാസികളെ കരയില്ലാത്ത കയത്തില്‍ വീഴ്‌ത്തുകയാണ്‌. ഇതിനിടെ ജീവിതം മറക്കുബോള്‍ കുടുബവും കൂടി ഈ ദുരിതം തിന്നേണ്ടിവരുന്നു. ഇവിടെ പ്രബോധനത്തിന്റെ സാധ്യത ആഴത്തില്‍ തൊട്ടറിഞ്ഞ RSC കരുതലോടയുളള ചുവടുവെപ്പകള നടത്തി വരികയാണ്‌.


അനുബന്ധങ്ങള്‍


Risala Weekly & Pravasi Risala
Student's Centre
Calicut, Kerala , India 673004
Phone: +91 495 2720436
Fax: +91 495 2722104
Email: risalaweekly@risalaonline.com

Gulf Office
Risala Bhavan, Dubai, UAE
Phone   : +971 553328681
Saudi  : +966 546266321 UAE    : +971 509112521 Qatar  : +974 55887115
Oman   :  +968 99059191 Kuwait  : +975 97278376 Bahrain : +973 39936383
Email: pravasirisala@risalaonline.com


@ Copyright 2011 risalaonline.com All rightsreserved