ഘടികാരം -- മുഹമ്മദ് സവാദ് കെ പി, മുണ്ടമ്പ്ര
അന്ന്,
ഇതൊരു പണ്ഡിതന്റെ
വളര്‍ത്തമ്മയായിരുന്നു.
ധര്‍മ്മം നാമ്പെടുത്ത
അധര്‍മ്മം കരിപ്പാടുതീര്‍ത്ത
വിദ്യയുടെ ഉറവ വറ്റാത്ത ഗേഹം
കലാലയച്ചുവരില്‍
പതിഞ്ഞിരുന്നത്
ഗാന്ധിയും നെഹ്റുവുമായിരുന്നു
വെള്ളയില്‍ മുക്കിയ ഖദര്‍
കണ്ണു കാണാത്ത ദൂരത്തായിരുന്നു.
രാഷ്ട്രീയത്തിന്റെ വര്‍ത്തമാനങ്ങള്‍
പതിയെ കേള്‍ക്കാമായിരുന്നു.
ഇന്ന്,
കലാലയം ചോരമണമാകുന്നു
ഗുരുനാഥന്‍ വെറുത്ത
കണ്ണുകള്‍ നനച്ച
സാത്താന്‍ ഓടിയൊളിച്ച
അന്ധതയുടെ നിലയം
ഒരു ഭാര്‍ഗവീനിലയം
പാഠ്യപദ്ധതിയില്‍,
റാഗിഗും കാമ്പസ് രാഷ്ട്രീയവും
കടന്നു കയറി
കള്ളും പെണ്ണും
കെമിസ്ട്രി ലാബിലെ
രാസവസ്തുക്കളായി
കലാലയ ഘടികാരം മുമ്പേ പായുമ്പോള്‍
കാലം കണ്ണെത്താദൂരത്താണ്.
പരിണാമപ്പെടുന്ന കാമ്പസിന്റെ
നാളെ,
ഓര്‍ക്കാപ്പുറത്താണ്.
അനുബന്ധങ്ങള്‍