എന്റെ രക്തം തിളച്ചു. പാഞ്ഞു ചെന്ന് അയാളെ അടിച്ചു താഴെ തെറിപ്പിക്കണമെന്ന് ചിന്തയാണ് ആദ്യം വന്നതെങ്കിലും ബോംബെങ്ങാനും പൊട്ടിയാല്‍ എന്റെ കഥ തീരുമല്ലോ എന്ന മറുചിന്ത കാലുകളില്‍ അദൃശ്യമായ ചങ്ങലയണിയിച്ചു. ഭീതികൊണ്ടെനിക്ക് അനങ്ങാനേ കഴിഞ്ഞില്ല. പൊടുന്നനെ സ്റ്റേഷന്‍ വിട്ട് തീവണ്ടി വരുന്ന ശബ്ദം കേട്ടു. അടുത്തടുത്തെത്തുന്തോറും അത് പെരുമ്പറ പോലെയായി. എന്റെയുള്ളില്‍ ഒരായിരം ബോംബുകള്‍ ഒരുമിച്ചു പൊട്ടി. കണ്ണും കാതുമടച്ച് ഞാന്‍ തരിച്ചുനിന്നു. തുഴയും തോണിയും / കെ എം മുസ്ഥഫ്
തുടര്‍ന്നു വായിക്കുക |